Agaadhaneela

അഗാധനീല
Year
Language

അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം (2)
പ്രദോഷമേഘമൃതംഗങ്ങളില്‍ പ്രയാണവേഗതരംഗങ്ങളില്‍
ആളിപ്പടരുകയായി പ്രചണ്ഡമാരുത താളം
അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം

ആ... ഓ...

ദുഃഖമുറഞ്ഞ മഹാശൈലങ്ങള്‍ പൊട്ടിയടര്‍ന്ന മുഹൂര്‍ത്തം (2)
ആസുരദാണ്ഡവരോഷത്തുടികളില്‍ ആര്‍ത്തിരമ്പിയ പ്രളയം
പ്രളയത്തിരകളില്‍ മുങ്ങിപ്പൊങ്ങും ആലിലയായൊരു ഹൃദയം

അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം

ശില്‍പ്പസുവര്‍ണ്ണശിലാസൗധങ്ങള്‍ കത്തിയമര്‍ന്ന മുഹൂര്‍ത്തം (2)
ദുര്‍ഗ്ഗയുണര്‍ന്ന പ്രപഞ്ചച്ചുടലയില്‍ അസ്ഥികള്‍ നീറിയ ധൂമം
ധൂമച്ചുഴിയില്‍ അഭയം തേടും തൂവലെരിഞ്ഞ മയൂരം

(അഗാധനീല)

agādhanīlasamudraccuḻigaḽil anandanaḍana vihāraṁ (2)
pradoṣameghamṛtaṁgaṅṅaḽil prayāṇavegadaraṁgaṅṅaḽil
āḽippaḍarugayāyi prasaṇḍamāruda tāḽaṁ
agādhanīlasamudraccuḻigaḽil anandanaḍana vihāraṁ

ā... o...

duḥkhamuṟañña mahāśailaṅṅaḽ pŏṭṭiyaḍarnna muhūrttaṁ (2)
āsuradāṇḍavaroṣattuḍigaḽil ārttirambiya praḽayaṁ
praḽayattiragaḽil muṅṅippŏṅṅuṁ ālilayāyŏru hṛdayaṁ

agādhanīlasamudraccuḻigaḽil anandanaḍana vihāraṁ

śilppasuvarṇṇaśilāsaudhaṅṅaḽ kattiyamarnna muhūrttaṁ (2)
durggayuṇarnna prabañjaccuḍalayil asthigaḽ nīṟiya dhūmaṁ
dhūmaccuḻiyil abhayaṁ teḍuṁ tūvalĕriñña mayūraṁ

(agādhanīla)