You are here

Sirigal torumen [astabadi]

Title (Indic)
ചിരികള്‍ തോറുമെന്‍ [അഷ്ടപദി]
Work
Year
Language
Credits
Role Artist
Music Vidyadharan
Performer KJ Yesudas
Writer Edappalli Raghavan Pillai

Lyrics

Malayalam

ചിരികള്‍ തോറുമീ പട്ടട തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..)
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടന വിദ്യയും മൂക സംഗീതവും (വിട..)
ചിരികള്‍ തോറുമീ പട്ടട തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
തവിടുപോലെ തകരുമെന്‍ മാനസം
അവിടെയെത്തി ചിരിച്ചു കുഴയണം
ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി

അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും
അണിയറയിലിരുന്നു നിഗൂഢമായ്‌
കളരി മാറി ഞാന്‍ കച്ചകെട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി
ഉദയമുണ്ടിനിമെലിലതെങ്കിലെന്‍
ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും

ചിരികള്‍ തോറുമീ പട്ടട തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..)
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടന വിദ്യയും മൂക സംഗീതവും
[കരയണ്ട]
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടന വിദ്യയും മൂക സംഗീതവും

chirikal thorumen pattada theeppori

English

sirigaḽ toṟumī paṭṭaḍa tīppŏri
sidaṟiḍunnŏraraṅṅattu ninnini (sirigaḽ..)
viḍadarū madi pogaṭṭe ñānumĕn
naḍana vidyayuṁ mūga saṁgīdavuṁ (viḍa..)
sirigaḽ toṟumī paṭṭaḍa tīppŏri
sidaṟiḍunnŏraraṅṅattu ninnini

vividha rīdiyil ŏṭra nimiṣattil
viṣamamāṇĕnikkāḍuvān pāḍuvān
taviḍubolĕ tagarumĕn mānasaṁ
aviḍĕyĕtti siriccu kuḻayaṇaṁ
sirigaḽ toṟumĕn paṭṭaḍa tīppŏri
sidaṟiḍunnŏraraṅṅattu ninnini

aṇiyalŏkkĕ kaḻiññu ñān pinnĕyuṁ
aṇiyaṟayilirunnu nigūḍhamāy‌
kaḽari māṟi ñān kaccagĕṭṭāmini
kaḽiyaraṅṅŏnnu māṟi nokkāmini
udayamuṇḍinimĕliladĕṅgilĕn
udaga kṛtyaṅṅaḽ sĕyyuvānĕttiḍuṁ

sirigaḽ toṟumī paṭṭaḍa tīppŏri
sidaṟiḍunnŏraraṅṅattu ninnini (sirigaḽ..)
viḍadarū madi pogaṭṭe ñānumĕn
naḍana vidyayuṁ mūga saṁgīdavuṁ
[karayaṇḍa]
viḍadarū madi pogaṭṭe ñānumĕn
naḍana vidyayuṁ mūga saṁgīdavuṁ

chirikal thorumen pattada theeppori

Lyrics search