കണ്ണിനും കണ്ണാടിയ്ക്കും കാണാത്തിടത്തൊരു
കസ്തൂരിമറുകുള്ള വര്‍ണ്ണക്കിളി
മാറത്തു കൊടിയുള്ള പെരുന്നാള്‍ പൂമ്പിറപോലെ
മാനത്തു വളരേണ്ട സ്വര്‍ണ്ണക്കിളി നീ സ്വര്‍ണ്ണക്കിളി
(കണ്ണിനും....)
പഞ്ചാരപ്പന്തലുള്ള ഖല്‍ബിന്റെ പൂമുഖത്തു
പുന്നാരപൂവള്ളി പടരും പോലേ
സൂര്യപടത്തട്ടമിട്ടു പുഷ്പപാദസരമിട്ടു
സ്വര്‍ഗ്ഗത്തെ ഹൂറിയായ് നീ വളര്‍ന്നൂ- അത്
സ്വപ്നത്തിലെന്നപോലെ നോക്കിനിന്നൂ ഞാന്‍
നോക്കിനിന്നൂ...
(കണ്ണിനും....)
ചിന്തൂരപ്പട്ടുടുത്ത ചിങ്കാരമൊട്ടിന്നുള്ളില്
മൊഞ്ചുള്ള യൌവനം നിറയുംനാളില്
പാതിപൂത്ത പുഞ്ചിരിയില്‍ പീലിമിഴിക്കോണുകളില്
പ്രേമത്തിന് പാനപാത്രം നീട്ടിനിന്നൂ-അതു
തീരാത്ത ദാഹവുമായ് നോക്കി നിന്നൂ
ഞാന്‍ നോക്കിനിന്നൂ
(കണ്ണിനും..)