അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ അഭിനയ പ്രഥമയ കാന്തിസാരമോ
അഭിനയ പ്രഥമയ കാന്തിസാരമോ
മഞ്ജുള മധുകര ശൃംഗാര സുമശര ശിഞ്ജിനീ...
ശിവരഞ്ജനീ.... ശിവരഞ്ജനീ...
അനിതരഹാരമായ് മധുമലർമാസമായ്
ആ മഴവില്ലിൻ അഴകുള്ളൊരവതാരമായ്
അവിചലനംമുദാ ശശികിരണാമൃതായ്
ആ അരുണഭാവനാ ഹരിണം ഇതാ
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ ശിവരഞ്ജനീ.... ശിവരഞ്ജനീ...
ആ നയനങ്ങൾ വിരിക്കുകയല്ലോ
അമാവാസി നിശയിൽ ചന്ദ്രോദയങ്ങൾ
(ആ നയനങ്ങൾ....)
ആ നിറലയമാം ആ നടനത്തിൽ....
ആ നിറലയമാം ആ നടനത്തിൽ
വിടരുന്നല്ലോ പല കവിതാ പ്രബന്ധങ്ങൾ
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ ശിവരഞ്ജനീ.... ശിവരഞ്ജനീ...
നിൻ ശൃംഗാര ലളിത മഞ്ജിമയാൽ
പൊങ്ങിപ്പോക്കുന്നു ഹൃദയങ്ങൾ
നിൻ കരുണരസാവിഷ്കരണത്തിൽ
കലങ്ങിപ്പോകുന്നു കരിങ്കൽനിരകൾ
വീരമായ്.... നിൻ കുപിതനേത്ര സഞ്ചാരമേ
ഹാസ്യമായ്... നിൻ കരഞൊടികളാലവശ്യമേ
നവരസ പോഷണ ശലഭമേ
നടനാങ്കിത ജീവനിധി നീ
നിന്റെ കൊടികൾ പാറും വാനിൽ
പൊങ്ങിടട്ടേ നീലവാനിൽ
ആ...ആ...ആ....
നിൻ ആരാധകനായ് ആസ്വാദകനായ്
അനിരുദ്ധകനായ്...
നിൻ പ്രിയ ഭക്തനിതാ...
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ ശിവരഞ്ജനീ.... ശിവരഞ്ജനീ...
abhinavadārame ĕn abhimānadārame
abhinavadārame abhinaya prathamaya kāndisāramo
abhinaya prathamaya kāndisāramo
mañjuḽa madhugara śṛṁgāra sumaśara śiñjinī...
śivarañjanī.... śivarañjanī...
anidarahāramāy madhumalarmāsamāy
ā maḻavillin aḻaguḽḽŏravadāramāy
avisalanaṁmudā śaśigiraṇāmṛtāy
ā aruṇabhāvanā hariṇaṁ idā
abhinavadārame ĕn abhimānadārame
abhinavadārame śivarañjanī.... śivarañjanī...
ā nayanaṅṅaḽ virikkugayallo
amāvāsi niśayil sandrodayaṅṅaḽ
(ā nayanaṅṅaḽ....)
ā niṟalayamāṁ ā naḍanattil....
ā niṟalayamāṁ ā naḍanattil
viḍarunnallo pala kavidā prabandhaṅṅaḽ
abhinavadārame ĕn abhimānadārame
abhinavadārame śivarañjanī.... śivarañjanī...
nin śṛṁgāra laḽida mañjimayāl
pŏṅṅippokkunnu hṛdayaṅṅaḽ
nin karuṇarasāviṣkaraṇattil
kalaṅṅippogunnu kariṅgalniragaḽ
vīramāy.... nin kubidanetra sañjārame
hāsyamāy... nin karañŏḍigaḽālavaśyame
navarasa poṣaṇa śalabhame
naḍanāṅgida jīvanidhi nī
ninṟĕ kŏḍigaḽ pāṟuṁ vānil
pŏṅṅiḍaṭṭe nīlavānil
ā...ā...ā....
nin ārādhaganāy āsvādaganāy
aniruddhaganāy...
nin priya bhaktanidā...
abhinavadārame ĕn abhimānadārame
abhinavadārame śivarañjanī.... śivarañjanī...