Aazhakadalinte (female)

ആഴക്കടലിന്റെ
Year
Language

ആഴക്കടലിന്റെ അങ്ങേ കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടികിടക്കുന്ന മുത്തേ
കണ്ണിലാ എണ്ണയൊഴിച്ചുകൊണ്ടെത്രനാള്‍ കാത്തിരുന്നു ഞാനിരുട്ടില്‍
ഇന്നെന്റെ മൺകുടില്‍ മുന്നിലെ തിണ്ണയില്‍ പൊന്നായി മിന്നും വിളക്കേ
(ആഴക്കടലിന്റെ)

അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി
(ആഴക്കടലിന്റെ)
[ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...]

വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ്‌ തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
(ആഴക്കടലിന്റെ)

āḻakkaḍalinṟĕ aṅṅe karayilāy neraṁvĕḽukkunna meṭṭil
ambiḽimāmanĕ polĕnṟĕ māṟilāy ŏṭṭigiḍakkunna mutte
kaṇṇilā ĕṇṇayŏḻiccugŏṇḍĕtranāḽ kāttirunnu ñāniruṭṭil
innĕnṟĕ maṇguḍil munnilĕ tiṇṇayil pŏnnāyi minnuṁ viḽakke
(āḻakkaḍalinṟĕ)

ambāḍi tannilĕ uṇṇiyĕbolĕ nī kŏmbanāṇĕṅgiluṁ kaṇṇe
ammūmma pūdiyālĕ kuññu kādilāy rādhayĕnnādyamāy sŏllāṁ
illillā muttiyĕ kaṇḍu mayaṅṅu nī nalla kināvuḽḽa kaṇṇil
ittiri kaṇmaṣi mĕllĕ puraṭṭuvān ŏttiri mohiccuboyi
(āḻakkaḍalinṟĕ)
[elelo ..elelo ..elelo ...elelo ...]

vĕḽḽavāvuḽḽŏru rāvilāy nī kŏccuvaḽḽaṁ tuḻaññŏnnu poyāl
vĕḽḽividānicca vĕḽḽāraṁkalluḽḽa kŏṭṭāramuṭrattu sĕllāṁ
kaḍalammayoḍu nī sodikkumŏkkĕyuṁ sammānamāy‌ tannĕ vāṅṅāṁ
nī tiricciṅṅoṭṭu poreṇamĕṅgilo tīrattu kaṇṇāḽu veṇaṁ
ninnĕ mohicca pĕṇṇāḽu veṇaṁ
(āḻakkaḍalinṟĕ)