Aayiram sugandha

ആയിരം സുഗന്ധ
Year
Language

ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ
ഈ നദീമുഖം വെടിഞ്ഞകന്നു പോകയോ
തേന്‍ കുടങ്ങള്‍ തേടിയും ഈണം പാടിയും
താനിരുന്ന കൂടൊഴിഞ്ഞു പോയി പൈങ്കിളി

ഓളം പുല്‍കിയും തിരയില്‍ നീരാടിയും
മുങ്ങിയും പൊങ്ങിയും നീരിളം പോളകള്‍
വിരിയും മാഞ്ഞിടും
ഉള്ളില്‍ താരിടും അഭിലാഷം ചഞ്ചലം
വിങ്ങിയും മങ്ങിയും പ്രാണനില്‍ പൂവിടും
ചിരിയും തേങ്ങലും

താളം തുള്ളിയും കുളിരില്‍ ചാഞ്ചാടിയും
നാളെയും ഭൂമിയില്‍ വാരിളം പൂവുകള്‍
വിടരും വീണിടും
ഉള്ളില്‍ നാമ്പിടും അനുരാഗം മായികം
തേങ്ങിയും തെന്നിയും ജീവനില്‍ പൂവിടും
മഴയും വേനലും

āyiraṁ sugandharāja saṁgamaṅṅaḽe
āyiraṁ vasandagāla vārijaṅṅaḽe
ī nadīmukhaṁ vĕḍiññagannu pogayo
ten kuḍaṅṅaḽ teḍiyuṁ īṇaṁ pāḍiyuṁ
tānirunna kūḍŏḻiññu poyi paiṅgiḽi

oḽaṁ pulgiyuṁ tirayil nīrāḍiyuṁ
muṅṅiyuṁ pŏṅṅiyuṁ nīriḽaṁ poḽagaḽ
viriyuṁ māññiḍuṁ
uḽḽil tāriḍuṁ abhilāṣaṁ sañjalaṁ
viṅṅiyuṁ maṅṅiyuṁ prāṇanil pūviḍuṁ
siriyuṁ teṅṅaluṁ

tāḽaṁ tuḽḽiyuṁ kuḽiril sāñjāḍiyuṁ
nāḽĕyuṁ bhūmiyil vāriḽaṁ pūvugaḽ
viḍaruṁ vīṇiḍuṁ
uḽḽil nāmbiḍuṁ anurāgaṁ māyigaṁ
teṅṅiyuṁ tĕnniyuṁ jīvanil pūviḍuṁ
maḻayuṁ venaluṁ