Aayiram raatri pularnnaalum

ആയിരം രാത്രി പുലർന്നാലും
Year
Language

ആയിരം രാത്രി പുലര്‍ന്നാലും
ആദ്യരാവേ നീയൊന്നു മാത്രം
(ആയിരം രാത്രി......)
നിന്നിലലിയുന്നു നിദ്ര പോലും
നീയൊരപൂര്‍വ്വമാം പ്രേമതീര്‍ത്ഥം
ആയിരം രാത്രി പുലര്‍ന്നാലും

അഗ്നിനാളങ്ങള്‍ നിഴല്‍ പരത്തും
മൃത്യു ചിറകു വിരിച്ച രാത്രി
ക്രൂരമാം മൌനം ചുടുന്ന കണ്ണീര്‍
ധാരയായ് വീണു മയങ്ങുന്ന രാത്രി....
മയങ്ങുന്ന രാത്രി...

പ്രണയാഭിലാഷം പൂവണിയും
നിറയൌവ്വനത്തിനു തേന്‍കിനിയും
അസുലഭ മാധുര്യം നുകരുമ്പോഴോ
അധരങ്ങളെഴുതും മദനകാവ്യം
പ്രണയാഭിലാഷം പൂവണിയും

സ്നേഹബന്ധങ്ങള്‍ പകുത്തു നല്‍കും
ഈ ശരശയ്യതന്‍ ഭാരം....
(സ്നേഹബന്ധങ്ങള്‍ ....)
പേറി നടക്കുവാ‍ന്‍ അന്തിനക്ഷത്രമേ
ദൂരെയെങ്ങാനും വെളിച്ചമുണ്ടോ
വെളിച്ചമുണ്ടോ......

āyiraṁ rātri pularnnāluṁ
ādyarāve nīyŏnnu mātraṁ
(āyiraṁ rātri......)
ninnilaliyunnu nidra poluṁ
nīyŏrabūrvvamāṁ premadīrtthaṁ
āyiraṁ rātri pularnnāluṁ

agnināḽaṅṅaḽ niḻal parattuṁ
mṛtyu siṟagu viricca rātri
krūramāṁ maൌnaṁ suḍunna kaṇṇīr
dhārayāy vīṇu mayaṅṅunna rātri....
mayaṅṅunna rātri...

praṇayābhilāṣaṁ pūvaṇiyuṁ
niṟayaൌvvanattinu tenkiniyuṁ
asulabha mādhuryaṁ nugarumboḻo
adharaṅṅaḽĕḻuduṁ madanagāvyaṁ
praṇayābhilāṣaṁ pūvaṇiyuṁ

snehabandhaṅṅaḽ paguttu nalguṁ
ī śaraśayyadan bhāraṁ....
(snehabandhaṅṅaḽ ....)
peṟi naḍakkuvān andinakṣatrame
dūrĕyĕṅṅānuṁ vĕḽiccamuṇḍo
vĕḽiccamuṇḍo......