പൊന്നും വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴംകഞ്ഞി
ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും
കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി
// പൊന്നും വെതച്ചാലും.........//
ഉലകേഴും വാഴും ഉടയോനെന്നാലും
അത്താഴം തേടും അടിയാനെന്നാലും
ഒടുക്കമൊന്നുറങ്ങാന് ആറടിമണ്ണാണേ (2)
// പൊന്നും വെതച്ചാലും........//
കൊരനീട്ടിക്കൂകി രാക്കോയില്ചാത്തന്
പുലരാന്കുന്നില് പൊങ്ങിപ്പുലരിക്കതിരോന്
വെയില് വന്നു വീണു വെളിവോടു നന്ദി
വേനല്‍പ്പാടം കിളികള്‍ പാടും പാടം
തേവി നനയ്ക്കാന്‍ പോരാമോ
കൊയ്തു മെതിയ്ക്കാന്‍ പോരാമോ
// തേവിനനയ്ക്കാന്.......//
വായോ വായോ വായാടിക്കിളിയേ(2)
പൊന്നും വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴംകഞ്ഞി
എരിവേനല്‍ പോയേ മഴമാസം പോയേ
മകരം വന്നേ കുളിരും മഞ്ഞും വീണേ
മലവാരം പൂത്തേ മാമ്പൂവും പൂത്തേ
കാവടിയാടും കന്നിക്കാവടിയാടും
ഉഴുതുമറിയ്ക്കാന്‍ പോരാമോ
മുത്തുവിതയ്ക്കാന് കൂടാമോ (2)
വായോ വായോ ചിങ്ങപ്പൊന്മുകിലേ (2)
// പൊന്നും വെതച്ചാലും.....//