Aayiram kannumaay

ആയിരം കണ്ണുമായ്‌
Year
Language

ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍‌കിളീ

മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍‌കിളീ
വന്നു നീ വന്നു നിന്നു നീയെന്‍‌റെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്‍‌റെ
ജന്മ സാഫല്യമേ
(ആയിരം)

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ
(ആയിരം)

āyiraṁ kaṇṇumāy
kāttirunnū ninnĕ ñān
ĕnnil ninnuṁ paṟannagannŏru
paiṅgiḽī malar ten‌kiḽī

maññuvīṇadaṟiññillā
paiṅgiḽī malar ten‌kiḽī
vĕyil vannuboyadaṟiññillā
paiṅgiḽī malar ten‌kiḽī
maññuvīṇadaṟiññillā
vĕyil vannuboyadaṟiññillā
omane nī varuṁ
nāḽumĕṇṇiyirunnu ñān
paiṅgiḽī malar ten‌kiḽī
vannu nī vannu ninnu nīyĕn‌ṟĕ
janma sāphalyame
vannu nī vannu ninnu nīyĕn‌ṟĕ
janma sāphalyame
(āyiraṁ)

tĕnnalummagaḽegiyo
kuññu tumbi taṁ‌mburu mīṭṭiyo
uḽḽile māmayil nīla pīligaḽ vīśiyo
paiṅgiḽī malar ten‌kiḽī
tĕnnalummagaḽegiyo
kuññu tumbi taṁ‌mburu mīṭṭiyo
uḽḽile māmayil nīla pīligaḽ vīśiyo
paiṅgiḽī malar ten‌kiḽī
ĕn‌ṟĕ ormayil pūttuninnŏru
mañña mandārame
ĕnnil ninnuṁ paṟannuboyŏru
jīvasaidanyame
(āyiraṁ)