Aayiram daivannalonnaay soriyunna

ആയിരം ദൈവങ്ങളൊന്നായ്‌ ചൊരിയുന്ന
Work
Year
Language

ആരാരിരോ ആരിരാരോ ആരാരിരോ
ആയിരം ദൈവങ്ങളൊന്നായ്‌ ചൊരിയുന്ന
സ്നേഹമാണമ്മ തൻ സ്നേഹം (2)
ആകാശ ഗംഗയായ് ആത്മാവിലൂറുന്ന
ധാരയാണമ്മ തൻ സ്നേഹം
(ആയിരം....)

ഏതു പ്രവാഹവും ഗംഗയായ് മാറ്റുന്ന
വാത്സല്യ ധാരയാണമ്മ (2)
എത്ര കഴിച്ചാലും അന്നമൊഴിയാത്ത
അക്ഷയ പാത്രമാണമ്മ
(ആയിരം....)

ഏതു കുറ്റത്തിനും മാപ്പു നൽകീടുന്ന
ന്യായാസനം മാതൃചിത്തം (2)
പൊള്ളും മനസ്സിന്റെ വേനൽ പൊരിച്ചിലിൽ
ശീതള ച്ഛായയാണമ്മ
(ആയിരം....)

ārāriro ārirāro ārāriro
āyiraṁ daivaṅṅaḽŏnnāy‌ sŏriyunna
snehamāṇamma tan snehaṁ (2)
āgāśa gaṁgayāy ātmāvilūṟunna
dhārayāṇamma tan snehaṁ
(āyiraṁ....)

edu pravāhavuṁ gaṁgayāy māṭrunna
vātsalya dhārayāṇamma (2)
ĕtra kaḻiccāluṁ annamŏḻiyātta
akṣaya pātramāṇamma
(āyiraṁ....)

edu kuṭrattinuṁ māppu nalgīḍunna
nyāyāsanaṁ mātṛcittaṁ (2)
pŏḽḽuṁ manassinṟĕ venal pŏriccilil
śīdaḽa schāyayāṇamma
(āyiraṁ....)