Aavanikkuda soodunne

ആവണിക്കുട ചൂടുന്നേ
Work
Year
Language

ആവണിക്കുട ചൂടുന്നേ ആരിയന്‍ കതിരാടുന്നേ
പൊലിയോപ്പൊലി തിര തല്ലുന്നേ
കതിരോലപ്പൊന്‍ തൂവരമ്പില്‍ അരിവാളു മിനുങ്ങുന്നല്ലോ
ആവണിക്കുട ചൂടുന്നേ ആരിയന്‍ കതിരാടുന്നേ
പൊലിയോപ്പൊലി തിര തല്ലുന്നേ

പൊന്നിന്‍ തോട കാതിലിട്ടു മണിത്തെന്നലില്‍ വാര്‍മുടിക്കെട്ടഴിഞ്ഞ്
ചെന്തെങ്ങിന്‍ നിരയാടുകയാണല്ലോ
കണ്ണാടിത്തിരക്കായലിന്‍ മീതെ ചന്ദനത്തോണിയ്ക്കു ചാഞ്ചാട്ടം
തോണിക്കാരുടെ പാട്ടു കേള്‍ക്കുമ്പോള്‍ ഗ്രാമപ്പെണ്ണിനു തോരോട്ടം
കതിര്‍കാണാക്കിളി പാടുന്നേ കുളിരോടു കുളിര്‍ ചൂടുന്നേ
ആവണിക്കുട ചൂടുന്നേ ആരിയന്‍ കതിരാടുന്നേ
പൊലിയോപ്പൊലി തിര തല്ലുന്നേ

പൊന്നിന്‍ ചിങ്ങം പൂവണിഞ്ഞു ഇളംകന്യക മുറ്റത്തണി നിരന്നു
കൈകൊട്ടിക്കളിയാടുകയാണല്ലോ
മുറ്റത്തെപ്പൂക്കളം കാണുന്നേരം മുത്തശ്ശിയമ്മയ്ക്കു രോമാഞ്ചം
ഓരോ നാവിലും പാട്ടുണരുമ്പോള്‍ ഓണത്തുമ്പിയ്ക്കു തുള്ളാട്ടം
നിറതാലപ്പൊലിയാടുന്നേ നിറമേകും ഇതള്‍ ചൂടുന്നേ

ആവണിക്കുട ചൂടുന്നേ ആരിയന്‍ കതിരാടുന്നേ
പൊലിയോപ്പൊലി തിര തല്ലുന്നേ
കതിരോലപ്പൊന്‍ തൂവരമ്പില്‍
അരിവാളു മിനുങ്ങുന്നല്ലോ (4) 

O...O.....

āvaṇikkuḍa sūḍunne āriyan kadirāḍunne
pŏliyoppŏli tira tallunne
kadirolappŏn dūvarambil arivāḽu minuṅṅunnallo
āvaṇikkuḍa sūḍunne āriyan kadirāḍunne
pŏliyoppŏli tira tallunne

pŏnnin doḍa kādiliṭṭu maṇittĕnnalil vārmuḍikkĕṭṭaḻiññ
sĕndĕṅṅin nirayāḍugayāṇallo
kaṇṇāḍittirakkāyalin mīdĕ sandanattoṇiykku sāñjāṭṭaṁ
toṇikkāruḍĕ pāṭṭu keḽkkumboḽ grāmappĕṇṇinu toroṭṭaṁ
kadirgāṇākkiḽi pāḍunne kuḽiroḍu kuḽir sūḍunne
āvaṇikkuḍa sūḍunne āriyan kadirāḍunne
pŏliyoppŏli tira tallunne

pŏnnin siṅṅaṁ pūvaṇiññu iḽaṁkanyaga muṭrattaṇi nirannu
kaigŏṭṭikkaḽiyāḍugayāṇallo
muṭrattĕppūkkaḽaṁ kāṇunneraṁ muttaśśiyammaykku romāñjaṁ
oro nāviluṁ pāṭṭuṇarumboḽ oṇattumbiykku tuḽḽāṭṭaṁ
niṟadālappŏliyāḍunne niṟameguṁ idaḽ sūḍunne

āvaṇikkuḍa sūḍunne āriyan kadirāḍunne
pŏliyoppŏli tira tallunne
kadirolappŏn dūvarambil
arivāḽu minuṅṅunnallo (4) 

O...O.....