Title (Indic)ഹൃദയത്തില്‍ ഒരു കുടം WorkAattakkalam Year1982 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Poovachal Khader LyricsMalayalamഹൃദയത്തില്‍ ഒരുകുടം തീകൂട്ടി സന്ധ്യേ നീ... വഴിവക്കില്‍ നിന്നു ചിരിക്കുകയാണോ? വിരിയുന്ന ദു:ഖത്തില്‍ എരിയുന്ന സ്വപ്നങ്ങള്‍ പുറകോട്ടു നിന്നെ ക്ഷണിക്കുകയാണോ ക്ഷണിക്കുകയാണോ തളിരുകള്‍ വാടി ഇലയെല്ലാം പോയി ചിതല്‍തിന്ന ശാഖയുമായി ഈമോഹതീരത്തു നില്ക്കുമീ പൂമരം നീയോ ഞാനോ സന്ധ്യേ? ചിറകുകള് പോയി ഇണയെങ്ങോ പോയി ഒരുനീണ്ട മൌനവുമായി ഈരാഗചില്ലയില് കൂടുകൂട്ടും കിളി നീയോ ഞാനോ സന്ധ്യേ? Englishhṛdayattil ŏruguḍaṁ tīgūṭṭi sandhye nī... vaḻivakkil ninnu sirikkugayāṇo? viriyunna du:khattil ĕriyunna svapnaṅṅaḽ puṟagoṭṭu ninnĕ kṣaṇikkugayāṇo kṣaṇikkugayāṇo taḽirugaḽ vāḍi ilayĕllāṁ poyi sidaldinna śākhayumāyi īmohadīrattu nilkkumī pūmaraṁ nīyo ñāno sandhye? siṟagugaḽ poyi iṇayĕṅṅo poyi ŏrunīṇḍa maൌnavumāyi īrāgasillayil kūḍugūṭṭuṁ kiḽi nīyo ñāno sandhye?