Aasrama mangalyadeebame

ആശ്രമ മംഗല്യദീപമേ
Year
Language

ആശ്രമമംഗല്യ ദീപമേ
അനംഗ ലാവണ്യ ശില്‍പ്പമേ
എന്‍പര്‍ണ്ണശാലയിലെന്നുയരും
നിന്‍പാദനിസ്വനങ്ങള്‍ ദേവി
കാതോര്‍ത്തു കാതോര്‍ത്തു നില്‍പ്പൂ ഞാന്‍

സങ്കല്‍പ്പ മന്ദാര പുഷ്പമേ
സായൂജ്യം തേടുമെന്‍ സ്വപ്നമേ
എന്നന്തരാത്മാവിനെന്നരുളും
നിന്‍പ്രേമ മാധുരി നീ ദേവാ
മോഹിച്ചു മോഹിച്ചു നില്‍പ്പൂ ഞാന്‍

ആലിംഗനത്തിനു കൈനീട്ടി നില്‍ക്കും
ആരണ്യദേവത ഞാന്‍
മൂകാഭിലാഷങ്ങള്‍ നൊമ്പരം കൊള്ളും
രാഗമാലിക ഞാന്‍
അഞ്ജനശിലയായ് തപസ്സുചെയ്യും
അഹല്യയല്ലോ ഞാന്‍ അഹല്യയല്ലോ ഞാന്‍
ആശ്രമ മംഗല്യ......

ഗന്ധര്‍വ്വസംഗീത പല്ലവിമീട്ടുമെന്‍ ഗാനവീണനീ
വര്‍ണ്ണങ്ങള്‍ ചാലിച്ചു ചാലിച്ചു ചാര്‍ത്തിയ മാരിവില്ലു നീ
നിത്യവസന്തത്തിന്‍ തേരിലെഴുന്നള്ളും
ദേവകന്യക നീ ദേവകന്യക നീ

സങ്കല്‍പ്പ മന്ദാര പുഷ്പമേ
സായൂജ്യം തേടുമെന്‍ സ്വപ്നമേ
നിന്‍പാദനിസ്വനങ്ങള്‍ ദേവി
കാതോര്‍ത്തു കാതോര്‍ത്തു നില്‍പ്പൂ ഞാന്‍
മോഹിച്ചു മോഹിച്ചു നില്‍പ്പൂ ഞാന്‍

āśramamaṁgalya dībame
anaṁga lāvaṇya śilppame
ĕnparṇṇaśālayilĕnnuyaruṁ
ninpādanisvanaṅṅaḽ devi
kādorttu kādorttu nilppū ñān

saṅgalppa mandāra puṣpame
sāyūjyaṁ teḍumĕn svapname
ĕnnandarātmāvinĕnnaruḽuṁ
ninprema mādhuri nī devā
mohiccu mohiccu nilppū ñān

āliṁganattinu kainīṭṭi nilkkuṁ
āraṇyadevada ñān
mūgābhilāṣaṅṅaḽ nŏmbaraṁ kŏḽḽuṁ
rāgamāliga ñān
añjanaśilayāy tabassusĕyyuṁ
ahalyayallo ñān ahalyayallo ñān
āśrama maṁgalya......

gandharvvasaṁgīda pallavimīṭṭumĕn gānavīṇanī
varṇṇaṅṅaḽ sāliccu sāliccu sārttiya mārivillu nī
nityavasandattin derilĕḻunnaḽḽuṁ
devaganyaga nī devaganyaga nī

saṅgalppa mandāra puṣpame
sāyūjyaṁ teḍumĕn svapname
ninpādanisvanaṅṅaḽ devi
kādorttu kādorttu nilppū ñān
mohiccu mohiccu nilppū ñān