Aasamsagal

ആശംസകള്‍
Work
Year
Language

ആശംസകള്‍ മംഗളാശംസകള്‍
ആഹ്ലാദദാമ്പത്യ ഭാവുകങ്ങള്‍
നിന്മാറില്‍ ചൂടി നീ നിര്‍മ്മാല്യമായെറിഞ്ഞ
നിര്‍ഭാഗ്യയാമെന്റെയാശംസകള്‍

മറക്കുവാന്‍ നീ ശ്രമിയ്ക്കും ഭൂതകാലത്തിന്റെ
മരിക്കാത്ത സ്മരണയില്‍ ഞാനുരുകുമ്പോള്‍
ഒരുവര്‍ണ്ണശലഭം പോല്‍ നിന്‍ ചുറ്റും വലംവയ്ക്കും
ഹൃദയത്തോടെന്‍ മംഗളാശംസകള്‍

ഒരുപാതിയായ് നിന്നില്‍ അണയും വധുവിനും
എന്‍ ഗതിയാക്കരുതൊരുനാളിലും
നിന്‍ ജീവിതത്തിന്റെ വല്ലരിപുഷ്പിക്കും
സൌഭാഗ്യം കാണാനെന്‍ പ്രാര്‍ത്ഥനകള്‍ ആ
സന്തുഷ്ടിക്കെന്‍ മംഗളാശംസകള്‍

āśaṁsagaḽ maṁgaḽāśaṁsagaḽ
āhlādadāmbatya bhāvugaṅṅaḽ
ninmāṟil sūḍi nī nirmmālyamāyĕṟiñña
nirbhāgyayāmĕnṟĕyāśaṁsagaḽ

maṟakkuvān nī śramiykkuṁ bhūdagālattinṟĕ
marikkātta smaraṇayil ñānurugumboḽ
ŏruvarṇṇaśalabhaṁ pol nin suṭruṁ valaṁvaykkuṁ
hṛdayattoḍĕn maṁgaḽāśaṁsagaḽ

ŏrubādiyāy ninnil aṇayuṁ vadhuvinuṁ
ĕn gadiyākkarudŏrunāḽiluṁ
nin jīvidattinṟĕ vallaribuṣpikkuṁ
saൌbhāgyaṁ kāṇānĕn prārtthanagaḽ ā
sanduṣṭikkĕn maṁgaḽāśaṁsagaḽ