Aasaanaasiccadaanavaal

ആശാനാശിച്ചതാനവാല്
Year
Language

താം തകിട തകിട തകധിമിതാ
ധീം തകിട തകിട ധിമിതകിട
പീപ്പീപ്പിപ്പീപ്പി പീപ്പീപ്പിപ്പീ

ആശാനാശിച്ചതാനവാല്
അകപ്പെട്ടതോ കയ്യില്‍ പുലിവാല്
ആരേലുമറിഞ്ഞാല്‍ ഗുലുമാല്
അത്താഴം കോയിക്കല് റൂള്‍ത്തടിയുരുട്ടല്

അമ്മയ്ക്ക് പ്രസവവേദന
പൊന്മകള്‍ക്ക് വീണവായന
ഉളിയൂരിയെടുക്കാന്‍ ഈയുള്ളോന്‍ പണിയുമ്പോള്‍
അളിയനു മാത്രം കളിതമാശ

വഴിയേപോയൊരു വയ്യാവേലി
പലിശക്കെടുത്തില്ലേ വെറുതേ
പലിശക്കെടുത്തില്ലേ?
വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നാരും
വെളിപാട് തന്നില്ല എനിക്കാരും
വെളിപാട് തന്നില്ല

കുരങ്ങന്റെ കയ്യിലെ പൊതിയാത്തേങ്ങയാമീ
അസുരവിത്തിനെ എന്തുചെയ്യും
നമ്മളെന്തുചെയ്യും?

tāṁ tagiḍa tagiḍa tagadhimidā
dhīṁ tagiḍa tagiḍa dhimidagiḍa
pīppīppippīppi pīppīppippī

āśānāśiccadānavāl
agappĕṭṭado kayyil pulivāl
ārelumaṟiññāl gulumāl
attāḻaṁ koyikkal ṟūḽttaḍiyuruṭṭal

ammaykk prasavavedana
pŏnmagaḽkk vīṇavāyana
uḽiyūriyĕḍukkān īyuḽḽon paṇiyumboḽ
aḽiyanu mātraṁ kaḽidamāśa

vaḻiyeboyŏru vayyāveli
paliśakkĕḍuttille vĕṟude
paliśakkĕḍuttille?
vĕḽukkān deccat pāṇḍāgumĕnnāruṁ
vĕḽibāṭ tannilla ĕnikkāruṁ
vĕḽibāṭ tannilla

kuraṅṅanṟĕ kayyilĕ pŏdiyātteṅṅayāmī
asuravittinĕ ĕndusĕyyuṁ
nammaḽĕndusĕyyuṁ?