ആശതന്‍ പൂങ്കാവില്‍ നീളേ
വീശിടും പൂന്തെന്നലേ
ആഗമിക്കാത്തെന്തു ദേവാ
രാഗമുരളി മോഹനാ
(ആശ)
പൂത്തവല്ലികള്‍ ശയ്യകളാകെ
തീര്‍ത്തിതാ വൃന്ദാവനം
കാത്തുനില്‍പ്പൂ കണ്ണാ നിന്നോമല്‍
കാലിണയ്ക്കായീവനം
(ആശ)
കുഴലുപാടിക്കേട്ടു വന്നേന്‍
കോവിലില്‍ നീ പോന്നതില്ലാ
കുവലങ്ങള്‍ പൂവിട്ടുവെന്നാല്‍
പോയ്കകയില്‍ നീ പോന്നതില്ലാ
(ആശ)
തിങ്ങുമിരുളില്‍ കാടു നീളേ
തേടിവന്നേന്‍ ദേവ നിന്നെ
ഇങ്ങുവാ നീയിന്നെന്റെ ജീവ -
മംഗലപ്പൊന്‍ ദീപമേ
(ആശ)