Aarum paadaatta

ആരും പാടാത്ത
Year
Language

ലാലാ........
ലലലലലലലലലാലാ.....
ആരും പാടാത്ത രാഗം
അവന്‍ പാടി ഞാനാടി
പാദം മുതല്‍ ശിരസ്സുവരെ
പരിരംഭണത്തിന്‍ ലഹരിയുലഞ്ഞൂ

ആലിംഗനം ചെയ്തനേരം
ആനന്ദമോ ആദേഹമോ
കാമന്റെ സമ്മാനമായ്
വര്‍ണ്ണിക്കുവാന്‍ പദമില്ലാ
ആലാപനത്തിന്‍ സുഖം
ആരോഹണത്തിന്‍ ലയം

കാലം കടന്നെങ്കിലെന്തേ
ആ രാത്രിയും ആ നേത്രവും
ഇന്നും ഞാനൊര്‍മ്മിക്കുന്നൂ
അറിയുന്നു ഞാനാ രാവും സംഗീതപാഠങ്ങളും
എന്‍ കണ്ണന്റെ ഗാനം സഖീ

lālā........
lalalalalalalalalālā.....
āruṁ pāḍātta rāgaṁ
avan pāḍi ñānāḍi
pādaṁ mudal śirassuvarĕ
pariraṁbhaṇattin lahariyulaññū

āliṁganaṁ sĕydaneraṁ
ānandamo ādehamo
kāmanṟĕ sammānamāy
varṇṇikkuvān padamillā
ālābanattin sukhaṁ
ārohaṇattin layaṁ

kālaṁ kaḍannĕṅgilĕnde
ā rātriyuṁ ā netravuṁ
innuṁ ñānŏrmmikkunnū
aṟiyunnu ñānā rāvuṁ saṁgīdabāṭhaṅṅaḽuṁ
ĕn kaṇṇanṟĕ gānaṁ sakhī