Aaru paranyanyau

ആരു പറഞ്ഞു
Year
Language

ലലലലലാ...
ആരുപറഞ്ഞു ആരുപറഞ്ഞു
ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു
ഏഴുനിറം എഴുതിയതെല്ലാം
മഴവില്ലു വിരിഞ്ഞതു പോലെന്നാരു പറഞ്ഞു
കളിചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ
ആരുപറഞ്ഞു ആരുപറഞ്ഞു
ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകി നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർക്കാലം പകരം തന്നു നീ
അഴകേ നീ അറിയാമറയത്തു
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടു പ്രണയം മൃദുപല്ലവിയായ്
(ആരുപറഞ്ഞു...)
ലലലലാ...

നീ ചുംബനചെമ്പകപ്പൂ വിരിച്ചു
അതിലനുരാഗത്തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിനുള്ളിൽ മയങ്ങി
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്
(ആരുപറഞ്ഞു...)

lalalalalā...
ārubaṟaññu ārubaṟaññu
ñān kaṇḍadu rākkanavaṇĕnnāru paṟaññu
eḻuniṟaṁ ĕḻudiyadĕllāṁ
maḻavillu viriññadu polĕnnāru paṟaññu
kaḽisŏlluṁ kuyilāṇo kuḻalūduṁ kāṭrāṇo
ārāṇī kaḽḽaṁ sŏlliyadārāṇāvo
ārubaṟaññu ārubaṟaññu
ñān kaṇḍadu rākkanavaṇĕnnāru paṟaññu

ŏru tūmaññin vaiḍūryaṁ nalgiyappoḽ
tārāgāśaṁ pagaraṁ nalgi nī
ŏru mūvandi pūṅgiṇṇaṁ ñān dannappoḽ
pŏnnin pularkkālaṁ pagaraṁ tannu nī
aḻage nī aṟiyāmaṟayattu
alamālagaḽāḍiyulaññŏru kaḍalāy ñānarigĕ
annādyaṁ keṭṭu praṇayaṁ mṛduballaviyāy
(ārubaṟaññu...)
lalalalā...

nī suṁbanasĕmbagappū viriccu
adilanurāgatten niṟaccu
ninnĕ kāṇādĕ kāṇādĕ ñānalaññu
nīyĕnnātmāvinuḽḽil mayaṅṅi
pūvāy nī karaḽil pūmaḻayāy
madhumādhuri teḍiyalaññŏru vaṇḍāy ñānuṇarnnu
annādyaṁ pāḍiya gānaṁ svaramarmmaramāy
(ārubaṟaññu...)