Aaro paadi

ആരോ പാടി
Year
Language

ആരോ പാടീ അനുരാഗമാസ്മരഗാനം
ശ്രുതിയും ലയവും താളവുമിണങ്ങിയ
സുമധുര ലളിതഗാനം....
(ആരോ പാടീ......)
ആരോ പാടീ.....

അകലെയകലെ നിന്നൊഴുകിവരും
ആ ഗാനകല്ലോലിനികള്‍...
(അകലെയകലെ....)
അകതാരിലമൃതം ചൊരിഞ്ഞൂ
അവള്‍ അറിയാതെ വീണുറങ്ങീ...
അറിയാതെ വീണുറങ്ങീ...

ആരോ പാടീ അനുരാഗമാസ്മരഗാനം
ശ്രുതിയും ലയവും താളവുമിണങ്ങിയ
സുമധുര ലളിതഗാനം....
ആരോ പാടീ.....

അവളുടെ അലസമാം നിദ്രയിലന്നെന്റെ
ആവേശമലയടിച്ചുയര്‍ന്നൂ.....
(അവളുടെ.....)
അവളുടെ സാമീപ്യം കൊതിച്ചൂ എന്നില്‍
അഭിലാഷം നാമ്പെടുത്തൂ.....

ആരോ പാടീ അനുരാഗമാസ്മരഗാനം
ശ്രുതിയും ലയവും താളവുമിണങ്ങിയ
സുമധുര ലളിതഗാനം....

āro pāḍī anurāgamāsmaragānaṁ
śrudiyuṁ layavuṁ tāḽavumiṇaṅṅiya
sumadhura laḽidagānaṁ....
(āro pāḍī......)
āro pāḍī.....

agalĕyagalĕ ninnŏḻugivaruṁ
ā gānagallolinigaḽ...
(agalĕyagalĕ....)
agadārilamṛtaṁ sŏriññū
avaḽ aṟiyādĕ vīṇuṟaṅṅī...
aṟiyādĕ vīṇuṟaṅṅī...

āro pāḍī anurāgamāsmaragānaṁ
śrudiyuṁ layavuṁ tāḽavumiṇaṅṅiya
sumadhura laḽidagānaṁ....
āro pāḍī.....

avaḽuḍĕ alasamāṁ nidrayilannĕnṟĕ
āveśamalayaḍiccuyarnnū.....
(avaḽuḍĕ.....)
avaḽuḍĕ sāmīpyaṁ kŏdiccū ĕnnil
abhilāṣaṁ nāmbĕḍuttū.....

āro pāḍī anurāgamāsmaragānaṁ
śrudiyuṁ layavuṁ tāḽavumiṇaṅṅiya
sumadhura laḽidagānaṁ....