Aaraaro teccu minukkiya

ആരാരോ തേച്ചു മിനുക്കിയ
Year
Language

ആരാരോ തേച്ചുമിനുക്കിയ
ആകാശക്കണ്ണാടി
പുലരിപ്പെണ്ണിൻ മുഖംനോക്കി
പൊൻകണി പൂ ചൂടി
(ആരാരോ..)

പുല്ലാങ്കുഴലു വിളിച്ചു നടക്കണ
പൂങ്കുയിലേ വായാടീ
പൂത്തു തളിർത്തതറിഞ്ഞോ നീ
പൂങ്കരളിൻ പൂവാടി പൂവാടി
(ആരാരോ..)

മന്ദാരത്തിൻ പുതുമലരേന്തി
മഞ്ഞലയിൽ നീരാടി
മാമയിലാടും കുന്നിൻ ചെരുവിൽ
മാരന്റെ തേരോടി തേരോടി
(ആരാരോ..)

ārāro teccuminukkiya
āgāśakkaṇṇāḍi
pularippĕṇṇin mukhaṁnokki
pŏnkaṇi pū sūḍi
(ārāro..)

pullāṅguḻalu viḽiccu naḍakkaṇa
pūṅguyile vāyāḍī
pūttu taḽirttadaṟiñño nī
pūṅgaraḽin pūvāḍi pūvāḍi
(ārāro..)

mandārattin pudumalarendi
maññalayil nīrāḍi
māmayilāḍuṁ kunnin sĕruvil
māranṟĕ teroḍi teroḍi
(ārāro..)