Aandivannaandivannu

ആണ്ടിവന്നാണ്ടിവന്നു
Work
Year
Language

ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
തിരുവാണിയമ്മേടേ ആണ്ടിക്കിടാവിതാ
കുരുന്നാണ്ടിക്കിടാവിതാ..

പൂരത്തിരി കൊളുത്തായത്താന്‍ മാളോരേ
പൂമാലപ്പോതീടെ ആണ്ടിക്കിടാവിതാ
കരിമ്പാണ്ടിക്കിടാവിതാ

പന്തലിട്ടു കാവൊരുക്കി
ചേട്ടാ ഭഗോതിയെ കൂട്ടിരുത്തി
കൈക്കുടയും കരിഞ്ചൂരലും
മണിയും കൊണ്ടായത്താന്‍ കാവിലെത്തി
പള്ളിവില്ലും കൊണ്ടായത്താന്‍ കാവിലെത്തി

പട്ടുടുത്തു വാളെടുത്തു കോമരം തുള്ളി നടയ്ക്കലെത്തി
നാടു വാഴും ജന്മിമാരും
എടുക്കും പടിയ്ക്കലെ തമ്പിരാനും
നല്ലൊരാചാരം നിവരാന്‍ അരങ്ങിലെത്തി

ചെമ്പകപ്പൂ ഐരാണിപ്പൂ
മുരിക്കും‌പൂ മാലേം വെളക്കു തൂക്കി
കുറുങ്കുഴലും കതിനകളും
തിരുവാണിയമ്മയ്ക്ക് ദം തെളിഞ്ഞേ
പിന്നെ ആണ്ടിച്ചി പെറ്റാല്‍ കൊരങ്ങനാണേ

ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
പൂമാലപ്പോതീടെ ആണ്ടിക്കിടാവിതാ
കുരുന്നാണ്ടിക്കിടാവിതാ..
ആണ്ടിഞ്ചി പെറ്റീട്ടതഞ്ചു കുരങ്ങന്മാര്‍
ആചാരം നിവരാനൊരാണ്ടിക്കിടാവിതാ
കുരങ്ങാണ്ടിക്കിടാവിതാ

āṇḍi vannāṇḍi vannāṇḍikkiḍāvidā
tiruvāṇiyammeḍe āṇḍikkiḍāvidā
kurunnāṇḍikkiḍāvidā..

pūrattiri kŏḽuttāyattān māḽore
pūmālappodīḍĕ āṇḍikkiḍāvidā
karimbāṇḍikkiḍāvidā

pandaliṭṭu kāvŏrukki
seṭṭā bhagodiyĕ kūṭṭirutti
kaikkuḍayuṁ kariñjūraluṁ
maṇiyuṁ kŏṇḍāyattān kāvilĕtti
paḽḽivilluṁ kŏṇḍāyattān kāvilĕtti

paṭṭuḍuttu vāḽĕḍuttu komaraṁ tuḽḽi naḍaykkalĕtti
nāḍu vāḻuṁ janmimāruṁ
ĕḍukkuṁ paḍiykkalĕ tambirānuṁ
nallŏrāsāraṁ nivarān araṅṅilĕtti

sĕmbagappū airāṇippū
murikkuṁ‌pū māleṁ vĕḽakku tūkki
kuṟuṅguḻaluṁ kadinagaḽuṁ
tiruvāṇiyammaykk daṁ tĕḽiññe
pinnĕ āṇḍicci pĕṭrāl kŏraṅṅanāṇe

āṇḍi vannāṇḍi vannāṇḍikkiḍāvidā
pūmālappodīḍĕ āṇḍikkiḍāvidā
kurunnāṇḍikkiḍāvidā..
āṇḍiñji pĕṭrīṭṭadañju kuraṅṅanmār
āsāraṁ nivarānŏrāṇḍikkiḍāvidā
kuraṅṅāṇḍikkiḍāvidā