Aananda hemanda (female)

ആനന്ദ ഹേമന്ത
Year
Language

ആനന്ദ ഹേമന്ത സന്ധ്യേ നിന്‍
സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ (2)
തിരമണഞ്ഞെന്‍റെ തോണിയിതാ
നീയണയാനെന്തേ വൈകുന്നു
(ആനന്ദ ഹേമന്ത)

കാതരമാമീ ഹൃദയം
കാണിക്കയായിന്നു സ്വീകരിക്കൂ (2)
സ്നേഹം നീട്ടും പൂജാപാത്രം
ദേവാ നീ കൈക്കൊള്ളുമോ
നീയൊരു മോഹത്തിന്‍ സാഫല്യം
(ആനന്ദ ഹേമന്ത)

നീയണയും കല്‍പ്പടവില്‍
പൂവും പനിനീരുമായി കാത്തിരിപ്പൂ (2)
ദൂരേ സന്ധ്യാനേരം
സഖി താഴേയീ പുത്തോണിയും
നീയെന്‍റെ ജീവന്‍റെ കൈവല്യം
(ആനന്ദ ഹേമന്ത)

ānanda hemanda sandhye nin
sindūraṁ tūvugĕn svapnaṅṅaḽil (2)
tiramaṇaññĕnṟĕ toṇiyidā
nīyaṇayānĕnde vaigunnu
(ānanda hemanda)

kādaramāmī hṛdayaṁ
kāṇikkayāyinnu svīgarikkū (2)
snehaṁ nīṭṭuṁ pūjābātraṁ
devā nī kaikkŏḽḽumo
nīyŏru mohattin sāphalyaṁ
(ānanda hemanda)

nīyaṇayuṁ kalppaḍavil
pūvuṁ paninīrumāyi kāttirippū (2)
dūre sandhyāneraṁ
sakhi tāḻeyī puttoṇiyuṁ
nīyĕnṟĕ jīvanṟĕ kaivalyaṁ
(ānanda hemanda)