Aaliyum tirayum

ആഴിയും തിരയും
Year
Language

ആഴിയും തിരയും... ഓം....
കാറ്റും ആഴവും പോലെ നമ്മളും
മായയും നീ മഹിമയും നീ
നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കും ആര്യനും
നീ സത്യം ജ്ഞാനം ആനന്ദം
നീതന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും
വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം... വാഴണം വാഴണം.... സുഖം
ഓം......

āḻiyuṁ tirayuṁ... oṁ....
kāṭruṁ āḻavuṁ polĕ nammaḽuṁ
māyayuṁ nī mahimayuṁ nī
nīyumĕnnuḽḽilāgaṇaṁ
nīyallo sṛṣṭiyuṁ sraṣṭāvāyaduṁ sṛṣṭijālavuṁ
nīyallo daivame sṛṣṭikkuḽḽa sāmagriyāyaduṁ
nīyallo māyayuṁ māyāviyuṁ māyāvinodanuṁ
nīyallo māyayĕ nīkki sāyūjyaṁ nalguṁ āryanuṁ
nī satyaṁ jñānaṁ ānandaṁ
nīdannĕ varttamānavuṁ bhūdavuṁ bhāviyuṁ
veṟalloduṁ mŏḻiyuṁ orkkil nī
āḻameṟuṁ nin mahassāmāḻiyil ñaṅṅaḽāgave
āḻaṇaṁ vāḻaṇaṁ nityaṁ... vāḻaṇaṁ vāḻaṇaṁ.... sukhaṁ
oṁ......