ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ് അരികെ
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്]
മാംഗല്യം രാവിൽ
[ആലിലത്താലിയുമായ്]
മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം [മേലെ]
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ[വരവേല്‍ക്കു]
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസ്സമേ
[ആലിലത്താലിയുമായ്]
ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ [ചന്ദന]
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവു നിലാവൊളിയില്‍ [ഇതളണിയുന്നല്ലൊ]
പുതിയൊരു ജീവിത വനികയിലുണരൂ
കുറുമൊഴി മുല്ലകളേ
[ആലില താലിയുമായ്]
ālilattāliyumāy varu nī
tiṅgaḽe idilĕ idilĕ
āvaṇippŏygayil nāṇamoluṁ
āmbalo vadhuvāy arigĕ
mānattāy mugil agalĕ maṟayumŏru
yāmattil anurāgamaliyumŏru [mānattāy]
māṁgalyaṁ rāvil
[ālilattāliyumāy]
melĕ māḽigayil ninnuṁ
rathameṟi vanna maṇimāran
maṇavāṭṭiyāya varamañjuḽāṁgiyuḍĕ
svandamāya nimiṣaṁ [melĕ]
varavelkkū maine niṟamaṁgaḽamaruḽū kogilame[varavelkku]
surabhilamāyŏru maṇiyaṟa mĕnayū
madhuvana mānassame
[ālilattāliyumāy]
sandanakkuṟiyaṇiññuṁ naṟuguṅgumattilagamoḍĕ
kanagāṁgulīyamaṇiyunna devasavidhe vilola nīye [sandana]
idaḽaṇiyunnallo kumudiniyuḍĕ
kanavu nilāvŏḽiyil [idaḽaṇiyunnallŏ]
pudiyŏru jīvida vanigayiluṇarū
kuṟumŏḻi mullagaḽe
[ālila tāliyumāy]