Aalilakkaavile

ആലിലക്കാവിലെ
Work
Year
Language

ആലിലക്കാവിലെ തെന്നലെ നിന്നെ ഞാന്‍
താമരത്താലിയില്‍ തടവിലാക്കും
കടുകുകള്‍ പൂക്കുമാ വയലുകള്‍ക്കപ്പുറം
കുടിലിലേക്കിന്നു ഞാന്‍ കൊണ്ടുപോകും
കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാന്‍
മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാന്‍
കാലികള്‍ മേയുമീ ആലയില്‍ കാവലായ്
പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ
(ആലിലക്കാവിലെ)

സ്വര്‍ണനൂലുപോല്‍ മെലിഞ്ഞ നിന്നെ ഞാന്‍
സ്വന്തമാക്കുവാന്‍ വരുന്ന സന്ധ്യയില്‍
നാട്ടുമൈനകള്‍ പറന്നു പാറുമീ
കൂട്ടിനുള്ളില്‍ ഞാന്‍ അലിഞ്ഞു പാടവേ
പൊന്നുരച്ചു പൊട്ടുതൊട്ട വെണ്ണിലാവുപോല്‍
നിന്നെ വന്നു മുത്തമിട്ട രാത്രിയില്‍
മഞ്ഞുരുക്കി മാറ്ററിഞ്ഞ തങ്കമെന്നപോല്‍
മെയ് മിനുങ്ങി വന്നുനിന്ന മാത്രയില്‍
കാലികള്‍ മേയുമീ ആലയില്‍ കാവലായ്
പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ
(ആലിലക്കാവിലെ)

മാന്‍‌കിടാവുകള്‍ പിടഞ്ഞു പാഞ്ഞപോല്‍
നെഞ്ചിലായിരം കിനാവു മിന്നവേ
പീലി നീര്‍ത്തുമീ മയില്‍കുലങ്ങള്‍പോല്‍
ലോലലോലമായ് വിരിഞ്ഞു മാനസം
എന്‍റെയുള്ളിലെത്രയെത്രയാശയാണതില്‍
നിന്‍റെ ചിത്രമൊന്നുമാത്രമല്ലയോ
നെയ്തലാമ്പല്‍പോലെ നേര്‍ത്ത പെണ്‍കിടാവു നീ
നിന്നെയെന്‍റെ സ്വന്തമാക്കും നേരമായ്
കാലികള്‍ മേയുമീ ആലയില്‍ കാവലായ്
പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ
(ആലിലക്കാവിലെ)

ālilakkāvilĕ tĕnnalĕ ninnĕ ñān
tāmarattāliyil taḍavilākkuṁ
kaḍugugaḽ pūkkumā vayalugaḽkkappuṟaṁ
kuḍililekkinnu ñān kŏṇḍuboguṁ
kŏṭṭuṇḍo kuḻaluṇḍo kūḍeṟān
maññuṇḍo maḻayuṇḍo rāvuṟaṅṅān
kāligaḽ meyumī ālayil kāvalāy
pālubol pĕyyān nilāvuṇḍo
(ālilakkāvilĕ)

svarṇanūlubol mĕliñña ninnĕ ñān
svandamākkuvān varunna sandhyayil
nāṭṭumainagaḽ paṟannu pāṟumī
kūṭṭinuḽḽil ñān aliññu pāḍave
pŏnnuraccu pŏṭṭudŏṭṭa vĕṇṇilāvubol
ninnĕ vannu muttamiṭṭa rātriyil
maññurukki māṭraṟiñña taṅgamĕnnabol
mĕy minuṅṅi vannuninna mātrayil
kāligaḽ meyumī ālayil kāvalāy
pālubol pĕyyān nilāvuṇḍo
(ālilakkāvilĕ)

mān‌kiḍāvugaḽ piḍaññu pāññabol
nĕñjilāyiraṁ kināvu minnave
pīli nīrttumī mayilgulaṅṅaḽpol
lolalolamāy viriññu mānasaṁ
ĕnṟĕyuḽḽilĕtrayĕtrayāśayāṇadil
ninṟĕ sitramŏnnumātramallayo
nĕydalāmbalbolĕ nertta pĕṇgiḍāvu nī
ninnĕyĕnṟĕ svandamākkuṁ neramāy
kāligaḽ meyumī ālayil kāvalāy
pālubol pĕyyān nilāvuṇḍo
(ālilakkāvilĕ)