കാടു് വിട്ടു നാട്ടില്‍ വന്ന കാട്ടു കുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
(കാടു് )
റാണി റാണി കുര്‍കുര്‍ (2)
(കാടു് )
തൈക്കിളവി
തമ്പുരാട്ടി
കള്ളക്കുരങ്ങച്ചി
(കാടു് )
മക്കളായോരാണും പെണ്ണും മാറാപ്പിലുണ്ടു് (2)
കുത്തിമറിഞ്ഞും പോക്കറ്റു് തപ്പും കുട്ടികുരങ്ങച്ചന്‍
കുട്ടികുരങ്ങച്ചന്‍
കാലത്തും വൈകിട്ടും ക്യൂട്ടക്സു് തിന്നും കൊച്ചുകുരങ്ങച്ചി
ഈ കൊച്ചുകുരങ്ങച്ചി
തള്ളേം കൊള്ളാം പിള്ളേരും കൊള്ളാം
തന്താനത്താനാ (2)
(കാടു് )
കണ്ടാലാരും ഒന്നു നോക്കും നല്ല മുഖമാണു്
കണ്ണില്‍ കോപവിളക്കെറിഞ്ഞാല് കാണാന്‍ ചേലാണു്
(കണ്ടാലാരും)
കൂടെ നടന്നു് നിങ്ങളെപ്പോലെ ഞാനും കുരങ്ങായി
കാട്ടിലും നാട്ടിലും ചുറ്റി നടക്കും തന്തക്കുരങ്ങായി
തള്ളേം തന്തേം പിള്ളേരും കൊള്ളാം
തന്താനത്താനാ (2)
(തള്ളേം തന്തേം )
(കാടു് )
ലാല ലല്ല ....