Aakasha Gangayude Karayil (male)

ആകാശഗംഗയുടെ
Year
Language

ആകാശഗംഗയുടെ കരയില്‍
അശോകവനിയില്‍
ആരെയാരെ തേടി വരുന്നൂ
വസന്ത പൌര്‍ണമി നീ (ആകാശ )

ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടെ
ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടെ
നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു
നീല മലരമ്പെവിടെ
എവിടെ ...എവിടെ ...എവിടെ ...
(ആകാശ)

ചന്ദ്രകാന്തം വാരിത്തൂകും
ചൈത്രരജനിയിലൂടെ
രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു
രാജഹംസമെവിടെ
എവിടെ ...എവിടെ ...എവിടെ ...

(ആകാശ)

āgāśagaṁgayuḍĕ karayil
aśogavaniyil
ārĕyārĕ teḍi varunnū
vasanda paൌrṇami nī (āgāśa )

sandanamugilin mūḍubaḍattin
svarṇṇañŏṟigaḽilūḍĕ
sandanamugilin mūḍubaḍattin
svarṇṇañŏṟigaḽilūḍĕ
nin kaṇmunagaḽ tŏḍuttu viṭṭŏru
nīla malarambĕviḍĕ
ĕviḍĕ ...ĕviḍĕ ...ĕviḍĕ ...
(āgāśa)

sandragāndaṁ vārittūguṁ
saitrarajaniyilūḍĕ
rāsakrīḍayil tuḻaññu vannŏru
rājahaṁsamĕviḍĕ
ĕviḍĕ ...ĕviḍĕ ...ĕviḍĕ ...

(āgāśa)