Aagaasappooppaadam

ആകാശപ്പൂപ്പാടം
Work
Year
Language

ആകാശ പൂപ്പാടം മിന്നി തെന്നുമ്പോൾ
ഉള്ളിൽ ഒരു നൂറു മഴനൂലായ്
സ്നേഹം പെയ്യുമ്പോൾ (2)
എരി വെയിൽ കുടമാറും മനസ്സിന്റെ തീരത്ത്
കരിയില കിളി പാടും കനവിന്റെ ഓരത്ത്
ആതിര രാപ്പെണ്ണിൻ വളകിലുക്കം
അവൾ സ്വാന്ത്വനമോതുന്ന വാക്കിൻ കിലുക്കം
(ആകാശ)
ഒരു മരുക്കാറ്റിൽ ചെറു തൂവൽ ചിറകേറീ
പല നിഴൽക്കാടിന്റെ ഓരം താണ്ടീ (2)
കനിവോലും കനി തേടീ
പറന്നു പറന്നു തളർന്നു നില്ക്കും രാവേ
പോരൂ.... പോരൂ.....
വരവേൽക്കുന്നീ പനിനീർക്കൂട്ടിൽ
വിരുന്നുണ്ടു പാടാനായ്
(ആകാശ)
മുടി അഴിച്ചാടും മഴമുകിലിൻ പുറമേറീ
തലയുലഞ്ഞാടുന്ന കടലും നീന്തീ (2)
മഴവില്ലിൻ തുഴ തേടീ
പൊലിഞ്ഞു പൊലിഞ്ഞു മറഞ്ഞു നിൽക്കും രാവേ
വായോ.... വായോ.....
കര നീട്ടുന്നീ ഇളനീർപട്ടിൻ തനുവായി തലോടിടാം
(ആകാശ)

āgāśa pūppāḍaṁ minni tĕnnumboḽ
uḽḽil ŏru nūṟu maḻanūlāy
snehaṁ pĕyyumboḽ (2)
ĕri vĕyil kuḍamāṟuṁ manassinṟĕ tīratt
kariyila kiḽi pāḍuṁ kanavinṟĕ oratt
ādira rāppĕṇṇin vaḽagilukkaṁ
avaḽ svāndvanamodunna vākkin kilukkaṁ
(āgāśa)
ŏru marukkāṭril sĕṟu tūval siṟageṟī
pala niḻalkkāḍinṟĕ oraṁ tāṇḍī (2)
kanivoluṁ kani teḍī
paṟannu paṟannu taḽarnnu nilkkuṁ rāve
porū.... porū.....
varavelkkunnī paninīrkkūṭṭil
virunnuṇḍu pāḍānāy
(āgāśa)
muḍi aḻiccāḍuṁ maḻamugilin puṟameṟī
talayulaññāḍunna kaḍaluṁ nīndī (2)
maḻavillin duḻa teḍī
pŏliññu pŏliññu maṟaññu nilkkuṁ rāve
vāyo.... vāyo.....
kara nīṭṭunnī iḽanīrbaṭṭin danuvāyi taloḍiḍāṁ
(āgāśa)