Aadyavasanthame (male)

ആദ്യ വസന്തമേ
Year
Language

ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ)

ഏഴഴകുള്ളൊരു വാര്‍മയില്‍പ്പേടതന്‍
സൗഹൃദപ്പീലികളോടെ...
മേഘപടം തീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍
സാന്ത്വനനാളങ്ങളോടെ...
ഇതിലേ വരുമോ... ഇതിലേ വരുമോ...
രാവിന്‍റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍
പാരിജാതങ്ങളായ് മാറാന്‍...
(ആദ്യവസന്തമേ)

പൊന്നുഷഃസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു
വൈഡൂര്യരേണുവേപ്പോലെ...
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
മംഗളചാരുതയേകാന്‍...
ഇതിലേ വരുമോ... ഇതിലേ വരുമോ...
അണയുമീ ദീപത്തിന്‍ പ്രാണാംഗുരങ്ങളില്‍
സ്നേഹതന്തുക്കളായ് അലിയാന്‍...
(ആദ്യവസന്തമേ)

ādyavasandame ī mūgavīṇayil
ŏru devagīdamāy niṟayumo
ādyavarṣame taḽirilattumbil
ŏru mohabinduvāy kŏḻiyumo
(ādyavasandame)

eḻaḻaguḽḽŏru vārmayilppeḍadan
sauhṛdappīligaḽoḍĕ...
meghabaḍaṁ tīrtta vĕṇṇilākkumbiḽil
sāndvananāḽaṅṅaḽoḍĕ...
idile varumo... idile varumo...
rāvinṟĕ kaviḽilĕ miḻinīrppūvugaḽ
pārijādaṅṅaḽāy māṟān...
(ādyavasandame)

pŏnnuṣaḥsandhyadan sippiyil vīṇŏru
vaiḍūryareṇuveppolĕ...
tāriḽaṁ kaigaḽil indrajālaṅṅaḽāl
maṁgaḽasārudayegān...
idile varumo... idile varumo...
aṇayumī dībattin prāṇāṁguraṅṅaḽil
snehadandukkaḽāy aliyān...
(ādyavasandame)