Aadyavasanthame (female)

ആദ്യ വസന്തമേ
Year
Language

ആ....
ആദ്യവസന്തമേ........
ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍
ഒരു മോഹബിന്ദുവായ് പൊഴിയുമോ..
ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരുദേവഗീതമായ് നിറയുമോ

ഏഴഴകുള്ളൊരു വാര്‍മയില്‍പ്പേടതന്‍
സൗഹൃദപ്പീലികളോടെ
മേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍
സാന്ത്വനനാളങ്ങളോടെ
ഇതിലേ വരുമോ... ഇതിലേ വരുമോ...
രാവിന്റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍
പാരിജാതങ്ങളായ് മാറാന്‍...

പൊന്നുഷസ്സന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു
വൈഡൂര്യരേണുവെപ്പോലെ
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
മംഗളചാരുതയേകാന്‍
ഇതിലേവരുമോ... ഇതിലേ വരുമോ..
അണയുമീ ദീപത്തിന്‍ പ്രാണാംഗുരങ്ങളില്‍
സ്നേഹതന്തുക്കളായ് അലിയാന്‍

ā....
ādyavasandame........
ādyavasandame ī mūgavīṇayil
ŏru devagīdamāy niṟayumo
ādyavarṣame taḽirilattumbil
ŏru mohabinduvāy pŏḻiyumo..
ādyavasandame ī mūgavīṇayil
ŏrudevagīdamāy niṟayumo

eḻaḻaguḽḽŏru vārmayilppeḍadan
sauhṛdappīligaḽoḍĕ
meghabaḍaṁtīrtta vĕṇṇilākkumbiḽil
sāndvananāḽaṅṅaḽoḍĕ
idile varumo... idile varumo...
rāvinṟĕ kaviḽilĕ miḻinīrppūvugaḽ
pārijādaṅṅaḽāy māṟān...

pŏnnuṣassandhyadan sippiyil vīṇŏru
vaiḍūryareṇuvĕppolĕ
tāriḽaṁ kaigaḽil indrajālaṅṅaḽāl
maṁgaḽasārudayegān
idilevarumo... idile varumo..
aṇayumī dībattin prāṇāṁguraṅṅaḽil
snehadandukkaḽāy aliyān