ആദ്യത്തെ നോട്ടത്തില്‍ ദിവ്യാനുരാഗത്തിന്‍
ഹരിശ്രീ കുറിച്ചവളേ
ഒരു പുഞ്ചിരിയാലൊതുങ്ങുന്ന പ്രേമത്തിന്‍
തിരമാലതീര്‍ത്തവളേ
നീയെന്നുമെന്റേതുമാത്രം
മലരിട്ടുനില്‍ക്കുന്ന മധുരക്കിനാവിന്റെ
മാദകവൃന്ദാവനത്തില്‍
മദകരപരിമളം വീശുവാനെത്തിയ
മധുമാസലാവണ്യമേ
നീയെന്നുമെന്റേതുമാത്രം
മകരനിലാവിന്റെ മണിവിളക്കെരിയുന്ന
മാനസപുഷ്പാങ്കണത്തില്‍
സുരഭിലചന്ദനം ചാര്‍ത്തുവാനെത്തിയ
കുളിരണിപ്പൂന്തെന്നലേ
നീയെന്നുമെന്റേതുമാത്രം