Aadyamaay kandanaal

ആദ്യമായ്‌ കണ്ടനാള്‍
Year
Language

ആദ്യമായ് കണ്ടനാള്‍ നീയെന്നില്‍
അനുരാഗ ദീപമായ് തെളിഞ്ഞുനിന്നു
അന്നെന്റെ മനസ്സിലെ താളമായ് നീ
ഇന്നെന്റെ ജീവനില്‍ ജീവനായ് നീ

അന്നെന്റെയാത്മവിപഞ്ചികയില്‍
നീയെന്ന ഗാനം നിറഞ്ഞു നിന്നു
ഇന്നെന്റെ ശ്വാസവും ശബ്ദവും നീ
ഇന്നെന്റെ കണ്ണിലെ ദീപ്തിയും നീ

അന്നെന്റെയാത്മാവിലാകമാനം
നീയെന്ന സ്വപ്നം നിറഞ്ഞുനിന്നു
ഇന്നെന്റെ മോഹവും മുക്തിയും നീ
ഇന്നെന്റെ രാഗാനുഭൂതിയും നീ

ādyamāy kaṇḍanāḽ nīyĕnnil
anurāga dībamāy tĕḽiññuninnu
annĕnṟĕ manassilĕ tāḽamāy nī
innĕnṟĕ jīvanil jīvanāy nī

annĕnṟĕyātmavibañjigayil
nīyĕnna gānaṁ niṟaññu ninnu
innĕnṟĕ śvāsavuṁ śabdavuṁ nī
innĕnṟĕ kaṇṇilĕ dīptiyuṁ nī

annĕnṟĕyātmāvilāgamānaṁ
nīyĕnna svapnaṁ niṟaññuninnu
innĕnṟĕ mohavuṁ muktiyuṁ nī
innĕnṟĕ rāgānubhūdiyuṁ nī