Aadugal meyunna (female)

ആടുകൾ മേയുന്ന
Year
Language

ആടുകള്‍ മേയുന്ന പുല്‍മേട്ടില്‍
ആരിയം കാവിലെ പൂമേട്ടില്‍
തേന്‍കനിയാടുന്ന മാന്തോപ്പില്‍
കാവടിയാടുന്ന കാറ്റേ വാ
നീയിതിലെ വരൂ വരൂ
ഈ വഴിയെ വരൂ വരൂ
ആ ... തേന്‍ കുളിരേ...ആ
ആ ... തേന്‍ കുളിരേ

കാവിലെ ഊഞ്ഞാലില്‍ ആടൂല്ലേ
കാനനമൈനയൊത്താടൂലേ
പൂവിനൊരുമ്മ കൊടുക്കൂലേ
മാങ്കനി തേന്‍ കനി വീഴ്ത്തൂലേ
ഏഴിലം പാലയ്ക്കും പൂ വന്നു കാ വന്നു
കാറ്റേ കാറ്റേ പാടൂ നീ

ഏഴേഴു കന്നിമാര്‍ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കും നീരേകാന്‍ വാ
പാതിരാപ്പൂചൂടാന്‍ വാ ആ ...ആ... (ആടുകള്‍ )

പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാല്‍ക്കതിരുണ്ണിയെ പായസച്ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യന്‍ പാടം നീന്തി
പൊന്നാമ്പല്‍ പൂവും ചൂടി
ആ...ആ... (ആടുകള്‍ )

āḍugaḽ meyunna pulmeṭṭil
āriyaṁ kāvilĕ pūmeṭṭil
tenkaniyāḍunna māndoppil
kāvaḍiyāḍunna kāṭre vā
nīyidilĕ varū varū
ī vaḻiyĕ varū varū
ā ... ten kuḽire...ā
ā ... ten kuḽire

kāvilĕ ūññālil āḍūlle
kānanamainayŏttāḍūle
pūvinŏrumma kŏḍukkūle
māṅgani ten kani vīḻttūle
eḻilaṁ pālaykkuṁ pū vannu kā vannu
kāṭre kāṭre pāḍū nī

eḻeḻu kannimār pūviṟuttāḍunnu
kāṭre kāṭre pāḍū nī
pālaykkuṁ nīregān vā
pādirāppūsūḍān vā ā ...ā... (āḍugaḽ )

pāḻmuḽaṁ suṇḍiluṁ pālūṭṭi tenūṭṭi
kāṭre kāṭre pāḍū nī
pālkkadiruṇṇiyĕ pāyasaccoṟūṭṭi
kāṭre kāṭre pāḍū nī
pŏnnāryan pāḍaṁ nīndi
pŏnnāmbal pūvuṁ sūḍi
ā...ā... (āḍugaḽ )